പൊഴിയൂർ മത്സ്യബന്ധന തുറമുഖം പദ്ധതി: ഒന്നാം ഘട്ട നിര്‍മാണ ഉദ്ഘാടനം നാളെ
1512438
Sunday, February 9, 2025 5:44 AM IST
നെയ്യാറ്റിന്‍കര : നെയ്യാറിന്റെ സംഗമ ഭൂമിയായ പൊഴിയൂരിലെ മത്സ്യ തൊഴിലാളികളുടെ ചിരകാല സ്വപ്നമായ പൊഴിയൂർ മത്സ്യബന്ധന തുറമുഖം പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് മന്ത്രി സജി ചെറിയാൻ നിര്‍വഹിക്കും.
പൊഴിയൂരില്‍ ചേരുന്ന ചടങ്ങില്‍ കെ. ആൻസലൻ എം.എൽ.എ അധ്യക്ഷനാകും. ഡോ. ശശി തരൂര്‍ എംപി വിശിഷ്ടാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യാതിഥിയുമായിരിക്കും.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ സുരേഷ്, സി.എ ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ എന്നിവര്‍ പങ്കെടുക്കും. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എൻജിനിയർ എം.എ. മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.