കിഴക്കനേല മാടൻകാവ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം
1512024
Friday, February 7, 2025 5:54 AM IST
പാരിപ്പള്ളി: കിഴക്കനേല മാടൻ കാവ് ശ്രീമഹാദേവ നവഗ്രഹ ക്ഷേത്രത്തിൽ സമൂഹപൊങ്കാല സമർപ്പണ ഉത്സവം തുടങ്ങി. ഏഴിന് രാവിലെ എട്ടു മുതൽ കാർഷിക വിപണന മേള, വൈകുന്നേരം ജവഹർ നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം, നൃത്ത സന്ധ്യ,
9 രാവിലെ 5.30 ന് ഉരുൾ ഘോഷയാത്ര, ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, നിറപറ സമർപ്പണം, നവഗ്രഹ പൂജ, വൈകുന്നേരം 4.30 ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 7.30 ന് ജവഹർ ഗ്രന്ഥശാല ജംഗ്ഷനിൽ നിന്ന് ഗജവീരന്റെയും ചെണ്ടമേളങ്ങളുടെയും ബാലിക ബാലന്മാരുടെ അകമ്പടിയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് സമ്മാനദാനവും പ്രതിഭകൾക്ക് ആദരവും നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, ഉത്സവ ജനറൽ കൺവീനർ ബിജു കിഴക്കനേല എന്നിവർ അറിയിച്ചു.