സംസ്ഥാന സ്കൂൾ കലോ ത്സവം; ഒരുക്കങ്ങൾ വിലയിരുത്തി
1377692
Tuesday, December 12, 2023 12:13 AM IST
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിമല ഹൃദയം ഹൈസ്കൂളിൽ ചേർന്ന യോഗം വിലയിരുത്തി. വേദികൾ മുതൽ യാത്ര സംവിധാനം വരെ നീളുന്ന വിവിധ കമ്മിറ്റികളുടെ ചുമതലകളിലെ പുരോഗതിയാണ് വിലയിരുത്തിയത്. അതത് കൺവീനർമാർ ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള പുരോഗതി വിശദീകരിച്ചു.
തൊട്ടടുത്ത ദിവസങ്ങളിൽ ഓരോ പ്രവർത്തിക്കും തുടക്കം കുറിക്കണമെന്ന് ഡയറക്ടർ നിർദേശിച്ചു. കുറ്റമറ്റ രീതിയിലുള്ള സംഘാടനം ഉറപ്പുവരുത്താൻ സമയബന്ധിതമായി ചുമതലകൾ നിർവഹിക്കണം. പരാതികൾക്ക് ഇടയാക്കാത്ത വിധമുള്ള സംഘാടനമാണ് സുപ്രധാനം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷനായ എ.കെ സവാദ്, സവിത ദേവി, വിദ്യാഭ്യാസ വകുപ്പിലെയും ഇതര വകുപ്പുകളുടെയും മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.