ആറ്റുവാശേരിയിൽ കലമാൻ ചത്ത നിലയിൽ
1377690
Tuesday, December 12, 2023 12:13 AM IST
കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരി കുരിയാപ്ര ഭാഗത്ത് കലമാനെ ചത്ത നിലയിൽ കണ്ടെത്തി. പറമ്പിൽ കെട്ടിയിരുന്ന ആടിന്റെ കയറിൽ കുരുങ്ങിയാണ് കലമാൻ ചത്തത്.
ആടും ചത്ത നിലയിലാണ്. കലമാൻ ആദ്യമായാണ് ഈ ജനവാസ മേഖലയിലെത്തുന്നത്. എങ്ങനെ എത്തി എന്നതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നത്. കല്ലടയാറിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് ആറ്റുവാശേരി. കിഴക്കൻ വനമേഖലയിൽ നിന്നും ആറ്റിലൂടെ ഒഴുകിയെത്തി കരയ്ക്കു കയറിയതായിരിക്കാമെന്ന് അനുമാനിക്കുന്നു. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.