മലങ്കര കാത്തലിക് അസോ. . ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു
1377689
Tuesday, December 12, 2023 12:13 AM IST
അടൂർ: മലങ്കര കാത്തലിക് അസോസിയേഷൻ അടൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു.
അടൂർ തിരുഹൃദ ദേവാലയത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് സംഗമത്തിൽ ജോസ് ചാമക്കാലയിൽ റമ്പാച്ചൻ ക്രിസ്മസ് സന്ദേശം നൽകി. അടൂർ വൈദിക ജില്ലാ പ്രസിഡന്റ് ഡോ.എബിഎം എബ്രഹാം അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ജില്ലാ വികാരി ഫാ.ശാന്തൻ ചരുവിൽ, വൈദിക ജില്ലാ ഡയറക്ടർ ജോസഫ് കടകം പള്ളിയിൽ, ജോൺ കാരവിള, കോർ എപ്പിസ്കോപ്പ ഫാ. ക്ലിം പരുക്കൂർ, ജില്ലാ സെക്രട്ടറി ജോജൻ ജോർജ്, ജില്ലാ ട്രഷറർ റൂബി സജി, സഭാതല ജനറൽ സെക്രട്ടറി അഡ്വ. ബിനോ മണ്ണി കരോട്ട്, അതിരൂപത മാനേജിങ് കമ്മിറ്റി ബെന്നി ചാവടിമുരുപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ എല്ലാ ദൈവാലയത്തിൽ നിന്നും കരോൾ ഗാനം ആലപിച്ചു. തുടർന്ന് ജോസ് ചാമക്കാലയിൽ റമ്പാച്ചൻ ക്രിസ്മസ് കേക്ക് മുറിച്ചു സന്ദേശവും അറിയിച്ചു.