ചവറ സർക്കാർ ഹൈസ്കൂളിൽ ആർച്ചറി ക്ലബ് ഉദ്ഘാടനം ചെയ്തു
1377688
Tuesday, December 12, 2023 12:13 AM IST
ചവറ : ഐആർ ഇയുടെ സാമൂഹ്യ പ്രതിബന്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി ശങ്കരമംഗലം സർക്കാർ ഹൈസ്കൂളിൽ ആരംഭിച്ച ആർച്ചറി ക്ലബിന്റെ ഉദ്ഘാടനം നടന്നു. പരിപാടിയുടെ ഉദ്ഘാടനം സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ അധ്യക്ഷനായി. ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.പി സുധീഷ് കുമാർ മുഖ്യപ്രഭാഷണവും ചവറ ഐ ആർ ഇ യൂണിറ്റ് തലവൻ എൻ എസ് അജിത്ത് മുഖ്യാതിഥിയുമായി. വാർഡ് മെമ്പർ ലിൻസി ലിയോൺ, സ്കൂൾ പി റ്റി എ പ്രസിഡന്റ് രാജി, എസ് എം സി ചെയർമാൻ സജീവ്,സ്കൂൾ പ്രഥമാധ്യാപിക റ്റി.ഡി ശോഭ, സ്കൂൾ അധ്യാപകൻ എസ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആഴ്ചയിൽ രണ്ടു ദിവസമാണ് ആർച്ചറി പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.