ഭിന്നശേഷി കുട്ടികളുടെ കലോ ത്സവം വർണശലഭം ഉദ്ഘാടനം ചെയ്തു
1377687
Tuesday, December 12, 2023 12:13 AM IST
ചാത്തന്നൂർ: ചാത്തന്നൂർഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം വർണശലഭം സംഘടിപ്പിച്ചു.
ചാത്തന്നൂർ ക്രിസ്ത്തോസ് മാർത്തോമാ പാരിഷ് ഹാളിൽ നടന്ന വർണശലഭം പഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജുഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി അധ്യക്ഷത വഹിച്ചു.
വർണശലഭം കോർഡിനേറ്റർ കൂടിയായ പഞ്ചായത്ത് അംഗം പ്രമോദ് കാരംകോട്, വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സജീവ് കുമാർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ചാക്കോ, സന്തോഷ്, മീര ഉണ്ണി എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ നിർവഹിച്ചു.