കാവനാട് ആലാട്ടു കാവ് ക്ഷേത്രം പൂമുഖം റോഡ് സഞ്ചാരയോഗ്യമാക്കണം
1377685
Tuesday, December 12, 2023 12:13 AM IST
കൊല്ലം: മാസങ്ങളായി തകർന്നു കിടക്കുന്ന കാവനാട് ആലാട്ടുകാവ് ക്ഷേത്രം പൂമുഖം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കെപിസിസി സെക്രട്ടറി പി ജർമിയാസ് ആവശ്യപ്പെട്ടു.
ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനടയാത്ര പോലും ദുസഹമായ ആലാട്ട്കാവ് ക്ഷേത്രം പൂമുഖത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജർമിയാസ്.
ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി മാവിലഴികത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ്, നിസാർ കലദിക്കാട്, വാരിയത്ത് മോഹൻ കുമാർ, ദൃശ്യ മുരളി, ഉണ്ണികൃഷ്ണൻ ചിറ്റൂത്തറ, രാജേന്ദ്രമൂർത്തി, മണിക്കുട്ടൻപിള്ള കൈപ്പള്ളി, കെ ഗോപാലകൃഷ്ണൻ, കെ. ശിവദാസൻ, കെ.ജി ഷാഡനന്ദൻ, മോഹൻ പരപ്പാടി, ആന്റണി ഗോമസ്, സുചിത്ര അജിത്ത്, സുകുമാരൻ, നിസാറുദീൻ, കവിത ബാബു, വേണുഗോപാലപിള്ള, പ്രഭാകരൻപിള്ള, ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.