സ്പ്ലൈകോയ്ക്ക് മദ്യം വിൽക്കാൻ അനുമതി നൽകരുത്: കെസിബിസി
1377684
Tuesday, December 12, 2023 12:13 AM IST
കൊല്ലം: സ്പ്ലൈകോയ്ക്ക് മദ്യവിൽപനക്കുളള അനുമതി നൽകരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില്പനയും നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തെ മദ്യവൽക്കരിക്കാനുളള നീക്കം പ്രതിഷേധാർഹമാണ്.
ഇത് വളരെ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഈ നീക്കത്തിൽ നിന്ന് സക്കാരും സപ്ലൈകോയും പിൻതിരിയണം. വ്യാപകമായി മദ്യശാലകളും ബാറുകളും തുറന്ന് സംസ്ഥാനം മദ്യാസക്തിയുടെ ഭീകരാവസ്ഥയിലായെന്ന യാഥാർഥ്യം അധികാരികൾ മറന്നുപോകരുതെന്ന് യോഗം ഓർമിപ്പിച്ചു.
സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരം മനുഷ്യരുടെ ബലഹീനതയെ ചൂഷണം ചെയ്ത് കൊള്ളവിലയ്ക്ക് മദ്യം വിൽക്കുന്നതാണെന്ന അപകടരമായ സാന്പത്തികനയം അവസാനിപ്പിക്കാൻ സർക്കാൻ തയാറാകണം. തൊഴിൽശാലകൾക്കു പുറമേ കൂടുതൽ പൊതുഇടങ്ങൾകൂടി മദ്യവൽക്കരിക്കാനുളള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ലഹരിവിരുദ്ധ കൂട്ടായ്മയും ലഹരിവിമുക്ത ക്രിസ്മസ് സന്ദേശ പ്രചരണ പരിപാടികളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
സമിതി രൂപതാ പ്രസഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ്, ജനറൽ സെക്രട്ടറി ഏ.ജെ ഡിക്രൂസ്, എം.എഫ് ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, ഇ എമേഴ്സണ്‍, ബിനു മൂതാക്കര, എസ് സ്റ്റീഫൻ, മേഴ്സി യേശുദാസ്, ബി സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ , എം.മാനുവൽ, ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.