എൻഎസ്എസ് കരയോ ഗം വാർഷിക പൊ തുയോ ഗം
1377683
Tuesday, December 12, 2023 12:13 AM IST
ചാത്തന്നൂർ: നടക്കൽ മേൽഭാഗം എൻഎസ്എസ് കരയോഗത്തിന്റെ പൊതുയോഗം നടന്നു. എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർഅധ്യക്ഷനായിരുന്നു.
സെക്രട്ടറി വിഷ്ണു കുറുപ്പ്, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം എസ്. ആർ. മുരളീധര കുറുപ്പ്, കരയോഗംവൈസ് പ്രസിഡന്റ് പി. പുരുഷോത്തമ കുറുപ്പ്, എംഎസ്എസ് മേഖല കോഡിനേറ്റർ അംബിക മൗലിധരൻ, വനിതാ സമാജം പ്രസിഡന്റ് ഷീല മധു, കരയോഗം ഭാരവാഹികളായ ആർ. രാകേഷ്, ബി. മോഹനൻ പിള്ള, എം. സനകൻ, പി. മനേഷ് , രതീഷ് എന്നിവർ പ്രസംഗിച്ചു.
ആട് വിതരണം, ചികിത്സാ ധനസഹായ വിതരണം, പ്രതിഭകളെ ആദരിക്കൽ, ഊഴക്കോട് ക്ഷേത്രത്തിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവ നടന്നു. ഭരണസമിതി അംഗങ്ങളായി കല്ലുവാതുക്കൽ അജയകുമാർ, പി. പുരുഷോത്തമക്കുറുപ്പ്, ജെ. രതീഷ്, എന്നിവരെ തെരഞ്ഞെടുത്തു.
കരയോഗ തലത്തിൽ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താനും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവനും യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ആവശ്യപ്പെട്ടു.