കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിത്തറ: മാർ ജോസഫ് പെരുന്തോട്ടം
1377390
Sunday, December 10, 2023 10:36 PM IST
ചങ്ങനാശേരി: കെട്ടുറപ്പുള്ള കുടുംബങ്ങളാണ് ഇന്നു സമൂഹത്തിന് ആവശ്യമെന്നും മാതാപിതാക്കളുടെ സമർപ്പണമാണ് കുടുംബത്തിന്റെ കരുത്തെന്നും ചങ്ങനാ ശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പിതൃവേദി റൂബി ജൂബിലി സമാപന സമ്മേളനം കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാപന സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അരമനയിൽനിന്ന് ആരംഭിച്ച പിതാക്കന്മാരുടെ റാലി കത്തീഡ്രൽ പള്ളിയിൽ സമാപിച്ചു.
പിതൃവേദിയുടെ മധ്യസ്ഥനായ യൗസേഫ് പിതാവിന്റെ ഛാ യാചിത്രം വേദിയിൽ പ്രതിഷ്ഠിച്ചുകൊണ്ടാണ് സമാപന സമ്മേളനത്തിനു തുടക്കമായത്. ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിയിലും പൊതുസമ്മേളനത്തിലും അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേര്ന്ന ആയിരക്കണക്കിനു പേര് പങ്കെടുത്തു.
അരമനപ്പടിക്കൽനിന്ന് ആരംഭിച്ച റൂബി ജൂബിലി റാലി ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജെയിംസ് പാലക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കത്തീഡ്രൽ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളന ത്തിൽ പിതൃവേദി പ്രസിഡന്റ് ജിനോദ് എബ്രഹാം അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ജൂബിലി സന്ദേശം നൽകി. പിതൃവേദി സംഘടനയുടെ സ്ഥാപക ഡയറക്ടർ റവ. ഡോ. ജോസ് ആലഞ്ചേരി, മുൻ പ്രസിഡന്റുമാർ, ആദ്യസമ്മേളനത്തിൽ പങ്കെടുത്തവരുടെ പ്രതിനിധിയായ സി. പൗലോസ് അത്തിക്കളം എന്നിവരെ യോഗത്തിൽ ആദരിച്ചു.
കത്തീഡ്രൽ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, മാതൃവേദി അന്തർദേശീയ സെക്രട്ടറി ആൻസി മാത്യു, മുൻ പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ എന്നിവർ ആശംസകൾ നേർന്നു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖ പ്രഭാഷണവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ഇരുപ്പക്കാട്ട് പ്രാർഥനയും നടത്തി. റൂബി ജൂബിലിയുടെ കാലയളവിൽ പിതാക്കന്മാർക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ആനിമേറ്റർ സിസ്റ്റർ ജോബിൻ എഫ്സിസി, സെക്രട്ടറി ജോഷി കൊല്ലാപുരം, ട്രഷറർ സോയി ദേവസ്യ, വൈസ് പ്രസിഡന്റ് സൈബു കെ. മാണി, ജോയിന്റ് സെക്രട്ടറി ടി.എം. തോമസ്, അതിരൂപത ആനിമേഷൻ ടീം അംഗങ്ങൾ, ഫൊറോന പ്രസിഡന്റുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.