മത്സ്യത്തൊ ഴിലാളികൾ എഫ് ഐ എം എസിൽ രജിസ്റ്റർ ചെയ്യണം
1377381
Sunday, December 10, 2023 9:43 PM IST
കുണ്ടറ :കേരള മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യ തൊഴിലാളികളും നിർബന്ധമായും എഫ് ഐ എസിൽ ( ഫിഷർമെൻഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം )രജിസ്റ്റർ ചെയ്യണമെന്ന് പടപ്പക്കര- മയ്യനാട് ഫിഷറീസ് ഓഫീസർ അറിയിച്ചു.
ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ 16നകംക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് മൊബൈൽ നമ്പർ എന്നിവയുമായി മയ്യനാട്പടപ്പക്കര ഫിഷറീസ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കഴിഞ്ഞ വർഷത്തെ സമ്പാദ്യ ആശ്വാസ പദ്ധതിയിൽ ചേർന്ന് വിഹിതം അടച്ചവർക്ക് രജിസ്ട്രേഷൻ ഉള്ളതിനാൽവീണ്ടും രജിസ്ട്രേഷനായി വരേണ്ടതില്ല.
മത്സ്യത്തൊഴിലാളി- അനുബന്ധ മത്സ്യ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ എഫ് ഐ എം എസിൽരജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.
ഇനിയും രജിസ്റ്റർ ചെയ്യാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യ തൊഴിലാളികളും 16നകം ഫിഷറീസ് ഓഫീസിൽ രേഖകൾ ഹാജരാക്കി എഫ് ഐ എം എസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അവസരം പരമാവധി പ്രയോജനപ്പെടുത്താൻഫിഷറീസ് ഓഫീസർ അറിയിച്ചു. ഫോൺ. 9497715521