സാമി വിവേകാനന്ദന്റെ ആശയങ്ങൾക്ക് പ്രസക്തിയേറി
1377379
Sunday, December 10, 2023 9:43 PM IST
കൊല്ലം: ജാതിയുടെയും മതത്തി ന്റെയും പേരിൽ മനുഷ്യൻ കലഹിക്കുന്ന ഈ കാലഘട്ടത്തിൽ സാമി വിവേകാനന്ദൻറെ ദർശനങ്ങൾക്കും ഉദ്ബോധനങ്ങൾക്കും പ്രസക്തി ഏറിയിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .വിവേകാനന്ദ സാംസ്കാരിക വേദിയുടെ പതിനെട്ടാമത് പുരസ്കാരദാനം കൊല്ലം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാഗുരുവായിരുന്നു വിവേകാനന്ദനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവേകാനന്ദ പുരസ്കാരം കുളത്തൂർ രവിക്കും സഹകാരി പുരസ്കാരം കെ. രാധാകൃഷ്ണൻ നായർക്കും ജ്യോതിക്ഷരത്ന പുരസ്കാരം ശശിധരൻ പിള്ളയ്ക്കും മികച്ച സ്കൂളിനുള്ള പുരസ്കാരം മയ്യനാട് കെ പി എ മോഡൽ സ്കൂൾ പ്രിൻസിപ്പിൾ ശ്രീരേഖ പ്രസാദിനുംരമേശ് ചെന്നിത്തല സമ്മാനിച്ചു. ചടങ്ങിൽ മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിച്ചു .ആർ .പ്രകാശൻപിള്ള ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ് പുന്തല ത്താഴം,ചന്ദ്രബോസ് ,എസ് .വെങ്കിട്ടരമണൻ പോറ്റി ,വേദി പ്രസിഡന്റ് ശശിതറയിൽ, എൻ. സി. രാജു എന്നിവർ പ്രസംഗിച്ചു. മികച്ച വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.