മൊ ബൈൽഫോ ൺ മോഷണ കേസ് : പ്രതി പിടിയിൽ
1377378
Sunday, December 10, 2023 9:43 PM IST
കൊല്ലം :കടയിൽ മോഷണ നടത്തിയ കേസിൽ യുവാവ് പോലീസ് പിടിയിലായി. പരവൂർ പൊഴിക്കര, എള്ളുവിള വീട്ടിൽ രാജേന്ദ്ര പ്രസാദാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം പുത്തൻനടയിലുള്ള എലഗൻഡ് സൗണ്ട്സ് എന്ന കടയിൽ പ്രതി എത്തി അവിടെ ജോലിചെയ്തുവരുന്ന ജീവനക്കാരന്റെ ശ്രദ്ധതെറ്റിച്ച് തന്ത്രപൂർവം മൊബൈൽ ഫോണ് കവരുകയായിരുന്നു.
ജീവനക്കാരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ ജയേഷ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.