കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരി സഹോ ദരങ്ങള്‍
1377377
Sunday, December 10, 2023 9:43 PM IST
കൊല്ലം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരി സഹോദരങ്ങള്‍.
കൊല്ലം പീസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മറിയം നിയാസ് സ്വര്‍ണം നേടിയപ്പോള്‍ സഹോദരന് ആറാം ക്ലാസുകാരനായ അസ്ജദ് നിയാസ് വെള്ളിയും വെങ്കലവും നേടി.
ഡോജോ കെ ഒ ജെ എഫില്‍ നൈസാം മാസ്റ്ററുടെ ശിക്ഷണത്തിലാണ് പരിശീലനം. പുന്തല പുത്തന്‍പുരയില്‍ വീട്ടില്‍ നിയാസ്-ഫസീല ദമ്പതികളുടെ മക്കളാണ്.