കുടിപ്പള്ളിക്കുടം ആശാന്മാരുടെ വേതനം വർധിപ്പിക്കണം :എൻ.കെ.പ്രേമചന്ദ്രൻ എംപി
1377376
Sunday, December 10, 2023 9:43 PM IST
ചവറ : പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായക പങ്കു വഹിക്കുന്ന കുടിപ്പള്ളി കൂടം ആശാന്മാരുടെ വേതനം കാലോചിതമായി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി.
അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷന്റെ 41-ാം സംസ്ഥാന സമ്മേളനം എസ്എൻഡിപിചവറ യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അടുത്ത സാമ്പത്തിക വർഷമെങ്കിലും വേതനം 5000 രൂപയാ ക്കണം. അക്ഷരജ്ഞാനവും അവശ്യമായ അറിവും പിഞ്ചുകുഞ്ഞുങ്ങൾക്കു പകർന്നു നൽകുന്ന ആശാന്മാർ നടത്തുന്നത് ഏറ്റവും വലിയ സാമൂഹിക സേവനമാണ് ഇഎസ്ഐയോ പെൻഷനോ ഇല്ലാത്ത ഇവരുടെ സേവനത്തെ അംഗീകരിച്ച് അർഹമായ ആനുകൂല്യം നൽകേണ്ടത് സർക്കാരിന്റെകടമയാണെന്നും എംപിപറഞ്ഞു. രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.
ഡോ.സുജിത്ത് വിജയൻപിള്ള എംഎൽഎമുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ. ആർ.സുരേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിസന്റ്പി.ആർ. ജയപ്രകാശ്, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം വെറ്റമുക്ക് സോമൻ , ഇടക്കുളങ്ങര തുളസി എന്നിവർ പ്രസംഗിച്ചു.
ഭാഷാ പഠനവും കുടിപ്പള്ളിക്കൂടങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരള ശബ്ദം എഡിറ്റർ ആർ.പവിത്രൻ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ഫ്രാൻസിസ്, രാജീവ്ഡി. പരിമണം, ഉണ്ണി വി.ജെ. നായർ (മംഗളം) എന്നിവർ പ്രസംഗിച്ചു. മുതിർന്ന ആശാന്മാരെ സമ്മേളനത്തിൽ ആദരിച്ചു. ഓച്ചിറ ടി.ഗംഗാദേവി, എം. പ്രീത, സഫിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .