ആരോ ഗ്യ സംരക്ഷണത്തിന് കൃഷിയിൽ സ്വയംപര്യാപ്തത നേടണം: എം.മുകേഷ് എം എൽ എ
1377374
Sunday, December 10, 2023 9:43 PM IST
കുണ്ടറ : ഗ്രന്ഥശാലകളും - സാംസ്കാരിക പ്രസ്ഥാനങ്ങളും പൊതുസമൂഹവും ആരോഗ്യ സംരക്ഷണത്തിന് കൃഷിയിൽ മുന്നിട്ടിറങ്ങണമെന്ന് എം.മുകേഷ് എംഎൽഎ.
പെരിനാട് സികെപി വിലാസം ഗ്രന്ഥശാലയും കൊല്ലം ജില്ലാ മണ്ണ് - സംരക്ഷണ വകുപ്പും സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ചേന കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. പ്രസിഡന്റ്എം .ജെ .ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി .കെ. ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടർ വി .വി .റീന റിപ്പോർട്ട് അവതരണവും ഡിവിഷൻ കൗൺസിലർ ഗിരിജാ സന്തോഷ്, എ. ഹസൻകുഞ്ഞ്, ഗ്രന്ഥശാല സെക്രട്ടറി സി. വി .അജിത് കുമാർ പ്രമോദ് എന്നിവർപ്രസംഗിച്ചു. ഗ്രന്ഥശാലയ്ക്കുള്ള ആദരവ് കൺവീനർമാരായ എം .ജെ .പ്രദീപ്കുമാർ, ജെ .വിജയൻപിള്ള എന്നിവർ എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പ്രേംലാൽ സെമിനാറിനും ആഷ അമൽരാജ് മണ്ണ് ആപ്പ് ക്ലാസിനും നേതൃത്വം നൽകി . സൗജന്യ മണ്ണ് പരിശോധനയും കൃഷിഉൽപ്പന്നങ്ങളുടെ വിൽപ്പനയും നടന്നു. അബ്ദുൽ റഷീദ്, നൗഷാദ്, സജി, നാദിർഷാ, ശശീന്ദ്രൻ, ബിജു, ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.