കെ.കെ.എൻ. കുട്ടി അനുസ്മരണംനടത്തി
1377373
Sunday, December 10, 2023 9:43 PM IST
കൊല്ലം: കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ മുൻ സെക്രട്ടറി ജനറലും പെൻഷൻ സംഘടനകളുടെ ദേശീയ കോർഡിനേഷൻ സമിതി സെക്രട്ടറി ജനറലുമായിരുന്ന കെ.കെ.എൻ. കുട്ടിയുടെ ഒന്നാം ചരമ വാർഷിക ദിനഅനുസ്മരണം നടത്തി.
ഇൻകം ടാക്സ് ജീവനക്കാരുടെ സംഘടനാ നേതൃത്വത്തിലൂടെ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായ കെകെഎൻ കുട്ടി രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശപ്പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ നേതാവായിരുന്നെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത എഐപിആർപിഎ സംസ്ഥാന പ്രസിഡന്റഎൻ.സി .പിള്ള അനുസ്മരിച്ചു. എ.എം .നായർ അധ്യക്ഷത വഹിച്ചു.
കെ .സുകുമാരൻ നായർ, ആർ .അരുൺ കൃഷ്ണൻ, പി ഉണ്ണികൃഷ്ണൻ നായർ, കെ .സുഗതൻ, ഗഗാറിൻ, സജുമോൻ, എം. ഡി .രാജൻ എന്നിവർപ്രസംഗിച്ചു.