ഇവാഞ്ചലിക്കൽ കൺവെൻഷൻ ആത്മീയ സംഗമത്തോ ടെ സമാപിച്ചു
1377372
Sunday, December 10, 2023 9:43 PM IST
കൊട്ടാരക്കര : വാളകം പാലസ് മൗണ്ടിലുള്ള ഡയോസിസ് ആസ്ഥാനത്ത് നടന്നു വന്ന സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിസ് കൺവെൻഷൻ തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ജില്ലകളിലെ വിശ്വാസികൾ പങ്കെടുത്തആത്മീയ സംഗമത്തോടെ സമാപിച്ചു.
ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു.വികാരി ജനറൽ റവ.സി.കെ.ജേക്കബ്, ഡയോസിഷൻ സെക്രട്ടറി റവ.കെ.എസ്. ജയിംസ്, റവ.സജി മാത്യു, റവ. സാം മാത്യു,റവ.ജോൺ മാത്യു,റവ.ഒ.പി.പൗലോസ്, റവ.ഷാജിഅലക്സാണ്ടർ ,റവ. പ്രകാശ് മാത്യു, റവ.ടോണി തോമസ്, റവ.സാം മാത്യു ഓമല്ലൂർ,റവ.അനീഷ് തോമസ് ജോൺ, റവ.തോമസ് മാത്യു, ഡീക്കൻ .ജിജോ ജോർജ് , ഇവാ.സാജു ചാക്കോ ,ജനറൽ കൺവീനർ എം.ശാമുവേൽകുട്ടി, കെ.പി.ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. യുവജന സമ്മേളനത്തിൽ ഡോ.സൂസൻ വർഗീസ് പ്രസംഗിച്ചു.