പുത്തൂരിന്റെ സാഹിത്യ സംഭാവനകളെ മറക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല
1377371
Sunday, December 10, 2023 9:25 PM IST
കൊല്ലം: കഥയെഴുത്തിലും പത്രപ്രവർത്ത രംഗത്തും വേറിട്ട ശൈലിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ പ്രഭാകരൻ പുത്തൂരിനെ മലയാളിക്കൊരിക്കലും മറക്കാനോ മാറ്റി നിർത്താനോ കഴിയുകയില്ലായെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
മന്നം സാംസ്ക്കാരിക സമതിയുടെ അഞ്ചാമത് മന്നം പ്രതിഭാ പുരസ്കാരം പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ പ്രഭാകരൻ പുത്തൂരിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് മന്നം പ്രതിഭാ പുരസ്കാരം.
വിദ്യാർഥി യുവജന സംഘടനാ നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ കേരള ശബ്ദവുമായും പ്രഭാകരൻ പുത്തൂരുമായും ഉണ്ടായിരുന്ന ഹൃദ്യമായ ബന്ധത്തെയും അദ്ദേഹം ഓർത്തെടുത്തു .
യോഗത്തിൽ മന്നം സാംസ്ക്കാരിക സമതി പ്രസിഡന്റ് ആർ. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഗോപകുമാർ, ജി.ആർ.കൃഷ്ണകുമാർ , ടി.എൻ .രാജേന്ദ്രൻ, കെ.പി.രാമചന്ദ്രൻ,ആർ.രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.
കെ.സി .രാജൻ, കൊട്ടിയം സുധീശൻ, പെരിനാട് മോഹൻ, ചവറ ഗോപകുമാർ, വടക്കേവിള ശശി തുടങ്ങിയ പ്രമുഖ വ്യക്തികളും പ്രഭാകരൻ പുത്തൂരിനെ ആദരിക്കാൻ എത്തിയിരുന്നു. മന്നം പ്രതിഭാ പുരസ്ക്കാര വിതരണത്തോടനുബന്ധിച്ച് യുവ എഴുത്തുകാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സര വിജയികളായ ഹരിത മനോജ്, അമിത , പ്രിയ എന്നിവർക്കുള്ള ഉപഹാരങ്ങളും രമേശ് ചെന്നിത്തല വിതരണം ചെയ്തു.