അഖിലേന്ത്യ ഐക്യ മഹിളാസംഘം സമ്മേളനം
1377193
Sunday, December 10, 2023 1:40 AM IST
ചവറ അഖിലേന്ത്യ ഐക്യ മഹിളാ സംഘം കൊല്ലം ജില്ലാ സമ്മേളനം ചവറ ബേബി ജോൺ , ഷഷ്ട്യബ്ദിമെമ്മോറിയൽ ഹാളിൽ നടന്നു.
കെ .സിസിലി പതാക ഉയർത്തിസമ്മേളന നടപടികൾക്ക്ആരംഭം കുറിച്ചു .ലൈലാ സലാഹുദീന്റെ അധ്യക്ഷതയിൽ ജയലക്ഷ്മി അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ. കെ .പ്രേമചന്ദ്രൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു .മുൻകാല മഹിളാപ്രവർത്തകരായ റോസമ്മ ജോൺസൺ,ശാന്തമ്മ, തങ്കമണി,സുധർമ എന്നിവരെ മുൻ എംഎൽഎ എ .എ. അസീസ് ആദരിച്ചു .
ബാബു ദിവാകരൻ,കെ .സിസിലി,മുംതാസ്, കെ .എസ് .വേണുഗോപാൽ,ജസ്റ്റിൻ ജോൺ,സി.പി.സുധീഷ് കുമാർ,ലീലാമ്മ,സോഫിയ സലാം,സുഭദ്രമ്മ,ബീന കൃഷ്ണൻ,വിഷ്ണുമോഹൻ, സുനിതബിജു എന്നിവർ പ്രസംഗിച്ചു.പുതിയ ജില്ലാ പ്രസിഡന്റായി ജയലക്ഷ്മിയെയും,ജനറൽ സെക്രട്ടറിയായി കെ .രാജിയെയും സമ്മേളനം തെരഞ്ഞെടുത്തു.