കലാമത്സരം :പുനലൂർ വൈദിക ജില്ലയ്ക്ക് രണ്ടാം സ്ഥാനം
1377192
Sunday, December 10, 2023 1:40 AM IST
പുനലൂർ: എംസിവൈഎം തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലാ മത്സരങ്ങളിൽ എംസിവൈഎം പുനലൂർ വൈദിക ജില്ല ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും കലാ മത്സരങ്ങളിൽ രണ്ടാം സ്ഥാനവുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ജില്ലാ വികാരി ഫാ.ഡോ. ജോൺ സി.സി ,എംസിവൈഎം ഡയറക്ടർ ഫാ.ലിബിൻ ഇലവിനാൽ ,ആനിമേറ്റർ മരിയാ മാനുവൽ ,ഭാരവാഹികളായ ലിജോ ബാബു ,ആൻ മരിയ ,ജോബിൻ ,ക്രിസ്റ്റിന തങ്കം ,അർച്ചന റെജി ,ആൽബിൻ തുടങ്ങിയവർ നേതൃത്വം നൽകി.