അനുശോചിച്ചു
1377191
Sunday, December 10, 2023 1:40 AM IST
കൊല്ലം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അനുശോചിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി കൊട്ടാരക്കരയിൽ ഡി സി സി ജന. സെക്രട്ടറി പി. ഹരികുമാർ പുഷ്പചക്രം അർപ്പിച്ചു.കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ യുടിയുസി ദേശീയ പ്രസിഡന്റ് എ. എ .അസീസ് അനുശോചിച്ചു.
തൊഴിലാളി പ്രസ്ഥാനത്തിൻറെ ഊർജ്ജം നൽകിയ നേതാവ് എഐടിയുസി സംസ്ഥാന സെക്രട്ടറിയായിരിക്കെ ട്രേയിഡ് യൂണിയൻ ഐക്യത്തിന് നേതൃത്വം നൽകുകയുംതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ നേതൃത്വം നൽകുകയും ചെയ്ത നേതാവായിരുന്നു കാനമെന്നും അസീസ് പറഞ്ഞു.