ബെൻസിഗർ ആശുപത്രി ആയുർവേദ ഒപി വിഭാഗം ഉദ്ഘാടനം 12-ന്
1377190
Sunday, December 10, 2023 1:40 AM IST
കൊല്ലം : കൊല്ലം ബിഷപ് ബെൻസിഗർ ആശുപത്രി അങ്കണത്തിൽ ആയുർവേദ ഒപി ആരംഭിക്കുന്നു. 12-ന് രാവിലെ പത്തിന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഒപി വിഭാഗം ആശീർവദിച്ച് ഉദ്ഘാടനം ചെയ്യും.
ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ഫിൽസൺ ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റർ ടി.ജെയിംസ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ എന്നിവർ പ്രസംഗിക്കും.
സാമുദായിക സാമൂഹിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.കോവിഡാനന്തര ജീവിതശൈലി രോഗങ്ങൾക്കും മർമ പഞ്ചകർമ ചികിത്സകളടക്കം എല്ലാവിധ ആയുർവേദ പരിശോധനകളും ചികിത്സകളും ഒപി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിദഗ്ധ ആയുർവേദ ഡോ. എസ്. സവാദിന്റെനേതൃത്വത്തിലുള്ള സംഘമാണ് ഒപി വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഒപിവിഭാഗം പ്രവർത്തിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.