ലത്തീൻ കത്തോലിക്കർക്ക് സാമൂഹ്യ നീതിയും രാഷ്ട്രീയ നീതിയും നിഷേധിക്കപ്പെടുന്നു: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
1377189
Sunday, December 10, 2023 1:40 AM IST
പുനലൂർ : രൂപതാതല ജനജാഗര പൊതുസമ്മേളനം പത്തനാപുരം സെന്റ് സേവിയേഴ്സ് ആനിമേഷൻ സെന്ററിൽ നടന്നു.പൊതുസമ്മേളനത്തിൽ പുനലൂർ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ് അധ്യക്ഷത വഹിച്ചു.
പുനലൂർ രൂപതാ മെത്രാൻ റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ദളിത് ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് സാമൂഹ്യ,രാഷ്ട്രീയ നീതി നിഷേധിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മെത്രാൻ പറഞ്ഞു.
കെ ആർ എൽ സി സി റിസോഴ്സ് പേഴ്സൺ ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി.കെ ആർ സി സി ജനറൽ സെക്രട്ടറി റവ.ഫാ.തോമസ് തറയിൽ പ്രഭാഷണം നടത്തി. പ്രാദേശിക വിഷയാവതരണം ബേബി ഭാഗ്യോദയം, ബെഞ്ചമിൻ ജോർജ് എന്നിവർ നടത്തി.
ജനജാഗരം പൊതുസമ്മേളനത്തിന്റെ കർമപദ്ധതി രൂപതാ രാഷ്ട്രീയകാര്യ സമിതി പ്രസിഡന്റ് റവ.ഡോ. ക്രിസ്റ്റി ജോസഫ് അവതരിപ്പിച്ചു. പുനലൂർ രൂപത ചാൻസലർ റവ.ഡോ.റോയ് ബി.സിംസൺ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു.
കൊല്ലം ,ആലപ്പുഴ,പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പുനലൂർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ, വൈദികർ ,സന്യസ്തർ, അൽമായർ എന്നിവർ പങ്കെടുത്തു.കെആർഎൽസിസി യുവതാ അവാർഡ് ജേതാവ് സജീവ് ബി .വയലിനെ ബിഷപ്പ് യോഗത്തിൽ ആദരിച്ചു.
ജനജാഗരം പുനലൂർ രൂപത സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച വിവിധ കമ്മറ്റികളുടെ കൺവീനർമാരെ യോഗം അഭിനന്ദിക്കുകയും ചെയ്തു.