ഫൊറോനാ കൗൺസിൽ അംഗങ്ങൾ കൂട്ട് ഉത്തരവാദിത്വം ഉള്ളവരായിരിക്കണം : മാർ ജോസഫ് പെരുന്തോട്ടം
1377188
Sunday, December 10, 2023 1:40 AM IST
ആയുർ :ചങ്ങനാശേരി അതിരൂപതയിലെ കൊല്ലം ആയുർ ഫൊറോനയുടെ അഞ്ചാമത് ഫൊറൈൻ കൗൺസിലിന്റെ ഉത്ഘാടനം ആയുർ ക്രിസ്തുരാജ ഫൊറോനാ ദൈവാലയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻമാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
ഫൊറോനാ കൗൺസിൽ അംഗങ്ങൾ കൂട്ട് ഉത്തരവാദിത്വമുള്ളവർ ആയിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.സി. മരിയ ജോൺ സിഎം സി, യുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച
സമ്മേളനത്തിന് ഫൊറോനാ വികാരി മാത്യു അഞ്ചിൽ അധ്യക്ഷത വഹിച്ചു. വിവിധ കലാ , കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ സമ്മേളനത്തിൽ ആദരിച്ചു.
ഫൊറോനയുടെ അടുത്ത മൂന്നു വർഷത്തെ കർമ പരിപാടി സമ്മേളനത്തിൽ മാക്സ്മില്ലൻ പള്ളിപ്പുറത്തു അവതരിപ്പിച്ചു .സമ്മേളനത്തിൽ കൊല്ലം ആയുർ ഫെറോനയിലെ വിവിധ ഇടവകയിൽ നിന്നുള്ള വികാരിമാർ ,സിസ്റ്റേഴ്സ് , ഫൊറോന കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഫൊറോനാ കൗൺസിൽ ഡയറക്ടർ ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ജോസഫ് ചെമ്പിലകം, ഫാ. ആന്റണി കാച്ചംകോട്, ഫാ. റോഷോ സ്റ്റീഫൻ പട്ടത്താനം,ഫാ. മാത്യു നടയ്ക്കൽ,ഫാ.ജോൺ മഠത്തിപറമ്പിൽ, ഫാ. ജോൺസൻ സി എം എഫ്,ഫാ. ക്രിസ്റ്റി ചക്കാനി കുന്നേൽ, ഫോറോന കൗൺസിൽ സെക്രട്ടറി ജെനു തോമസ് അനന്തക്കാട്ട്, സോയി ദേവസ്യ മാമൂട്ടിൽ, സൂസമ്മ ആയുർ, ജോസി ജോസഫ് കടന്തോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.