ക്രിസ്മസ് ആഘോഷം നടത്തി
1377172
Sunday, December 10, 2023 1:16 AM IST
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷംനടത്തി. പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. റോയി ജോർജ് അധ്യക്ഷത വഹിച്ചു.
വില്ലൂർ ശാലേം മാർത്തോമ ഇടവക വികാരി റഫ. ഫാ. വിജു വർഗീസ് മുഖ്യ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ റോയി കെ .ജോർജ്, പ്രോഗ്രാം കോ-ഓർഡി നേറ്റർ ഫാ. വിൽസൺ ചരുവിളയിൽ, ഫാ. ജോർജ് ഭട്ടശേരിൽ, അധ്യാപകരായ ടി.ടി. ജോമി , പി. ജെ. ജോൺസൺ, കോശി. കെ. ബാബു, ജെ. മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.