ഐഎൻടിയുസി ജില്ലാ സമ്മേളനം: ദീപശിഖാറാലി സംഘടിപ്പിച്ചു
1377171
Sunday, December 10, 2023 1:16 AM IST
കൊട്ടിയം: ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ദീപശിഖാ റാലി സംഘടിപ്പിച്ചു. കൊല്ലൂർ വിളപള്ളിമുക്കിലെ പി.എ.അസീസ് സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡി സിസിപ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഐഎൻറ്റിയുസി ജില്ലാ ട്രഷററും, ഡിസിസി ജനറൽ സെക്രട്ടറിയുമായ അൻസർ അസീസിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം ഭരിക്കുന്ന പിണറായിയ്ക്ക് വൻകിട ബിസിനസുകാരുമായാണ് ബന്ധമെന്നും,ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ സെക്രട്ടറിയേറ്റിൽ ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻറ്റിയുസി റീജണൽ പ്രസിഡന്റ് ശങ്കരനാരായണപിള്ള അധ്യക്ഷത വഹിച്ചു.എ .ഷാനവാസ്ഖാൻ,വിപിനചന്ദ്രൻ,കെ.ബേബി സൺ, വടക്കേവിള ശശി, നാസറുദീൻ, കോതേത്ത് ഭാസുരൻ, നൗഷാദ്, ആനന്ദ് ബ്രഹ്മാനന്ദ്, പാലത്തറ രാജീവ്, നാസർ, താഹിന, അയത്തിൽ ശ്രീകുമാർ, ഫൈസൽ, താജുദീൻപള്ളിമുക്ക് എന്നിവർ പ്രസംഗിച്ചു.ദേശീയ വെറ്റനൻസ് സ്വർണമെഡൽ ജേതാവ് നാസിമുദീൻ ദീപശിഖയുമായി റാലിയിൽ പങ്കെടുത്തു.