നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കാപ്പാ നിയമപ്രകാരം പിടിയില്‍
1377170
Sunday, December 10, 2023 1:16 AM IST
തെന്മല : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തെന്മല പത്തേക്കര്‍ സ്വദേശി വിഷ്ണുവിനെ കാപ്പാ നിയമം ചുമത്തി തെന്മല പോലീസ് അറസ്റ്റ് ചെയ്തു. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ തെന്മല പോലീസ് ആവശ്യപ്പെട്ടപ്രകാരം റൂറല്‍ പോലീസ് മേധാവി കാപ്പാ നിയമം ചുമത്തുന്നതിനുള്ള നടപടികള്‍ക്ക് കളക്ടറോട് ശുപാര്‍ശ ചെയ്തിരുന്നു.
ഇതിനിടെ ഇയാള്‍ വീണ്ടും രണ്ടു കേസുകളില്‍ കൂടി പ്രതിയായി. കഴിഞ്ഞ ആഴ്ച വടിവാള്‍ അടക്കം മാരകായുധങ്ങളുമായി എത്തിയ വിഷ്ണുഉറുകുന്നു പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കണ്ടു സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന പമ്പ് ജീവനക്കാരന്റെ മാതാപിതാക്കള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും ഇയാള്‍ ആക്രമിച്ചു.
പമ്പ് ജീവനക്കരന്റെ പരാതിയില്‍ കേസെടുത്ത തെന്മല പോലീസ് ഇയാള്‍ക്കെതിരെ കാപ്പാ നടപടികള്‍ ചുമത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.ജില്ല കളക്ടര്‍ അനുമതി നല്‍കിയതോടെ റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിഷ്ണുവിനെ കഴിഞ്ഞ ദിവസം കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ക്രിമിനല്‍ കേസുകള്‍ പ്രതിയായി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് റൂറല്‍ പോലീസ് മേധാവിയും തെന്മല പോലീസും അറിയിച്ചു