പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
1377168
Sunday, December 10, 2023 1:16 AM IST
കൊല്ലം :പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയിലായി. കിളികൊല്ലൂർ ബീമാ മൻസിലിൽ മുസ്തലിഫ്(20) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
സ്കൂൾ വിദ്യാർഥിനിയുമായി പരിചയം സ്ഥാപിച്ച പ്രതി ഇത് മുതലാക്കി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ സ്കൂളിൽ പോകാൻ അനുവദിക്കില്ലെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
പ്രതിയുടെ തുടർച്ചയായുള്ള ലൈംഗിക പീഡനത്താൽ ശാരീരിക അസ്വസ്ഥതതകൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണി ആണെന്ന് കണ്ടെത്തി. പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കിളികൊല്ലൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിനെ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ച് കവർച്ച നടത്തിയ കേസിലും ഇയാൾ മുഖ്യ പ്രതിയാണ്. കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുകേഷ്, സായി സിപിഓ മാരായ ഷാജി, ബിജീഷ്, ശ്യാം ശേഖർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.