പ്രതിഷേധത്തിനെതിരെ കേസെടുത്തത് ശരിയായ നടപടിയല്ല : കെഎസ്എസ്പി എ
1377167
Sunday, December 10, 2023 1:16 AM IST
ചവറ : പെന്ഷന് ആനുകൂല്യം തടഞ്ഞ് വെച്ച് മുതിര്‍ന്ന പൗരന്മാരെബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധിച്ച പെന്ഷന് സംഘടനാ നേതാക്കള്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്ത സര്‍ക്കാര്‍ നടപടി ശരിയായ സമീപനമല്ലന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) സംസ്ഥാന പ്രസിഡന്റ് കെ.ആര്. കുറുപ്പ് പറഞ്ഞു.
കെ എസ് എസ് പി എ ചവറ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.വൈദ്യന് അധ്യക്ഷത വഹിച്ചു.കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണന് നായര്‍,ജില്ലാ പ്രസിഡന്റ് എ.എ റഷീദ്,ജില്ലാ സെക്രട്ടറി വാര്യത്ത് മോഹന്‍ കുമാര്‍,ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ആര്.ജയകുമാര്‍,പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്,ജി.രാമചന്ദ്രന്‍പിള്ള,കെ.ആര്. നാരായണപിള്ള,ജി. ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു .
പി.എം.വര്‍ഗീസ് വൈദ്യന് - പ്രസിഡന്റ്, കുല്‍സും ഷംസുദിന്,ജി.ഗോപാലകൃഷ്ണപിള്ള,എം.ടി. ജയരാജ് -വൈസ് പ്രസിഡന്റുമാര്‍, ടൈറ്റസ് -സെക്രട്ടറി,എസ്. അശോകന്,ജെ. പ്രസാദ്, ഇ. ജമാലുദിന് -ജോയിന്റ്സെക്രട്ടറിമാര്‍,അബ്ദുള്‍ ബഷീര്‍ -ഖജാന്‍ജി ,സുശീല -വനിതാ ഫോറം പ്രസിഡന്റ് ,ജസീന്ത -സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു