പെൻഷൻകരോ ടുള്ള സർക്കാരിന്റെ മനോ ഭാവം അപരിഷ്കൃതം : പി.സി.വിഷ്ണുനാഥ് എം എൽ എ
1377166
Sunday, December 10, 2023 1:16 AM IST
എഴുകോൺ :മുതിർന്ന പൗരരുടെ അവകാശ ങ്ങൾ ഹനിക്കുവാൻ അപരിഷ്കൃതമനോഭാവമുള്ള ഒരു സർക്കാരിന് മാത്രമേ കഴിയുവെന്ന് പി .സി .വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.30 ലേറെ മാസമായി പെൻഷൻകാരുടെആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയും ക്ഷാമാശ്വാസം ആറു ഗഡുവിൽ ഒന്ന് പോലും നൽകാതിരിക്കുകയും ചെയ്യുന്നത് ക്രൂരമാണ്.
മെഡിസെപ്പിന്റെ പേരിൽ ചികിത്സാ അലവൻസ് നഷ്ടപ്പെട്ട പെൻഷൻകാർക്ക് ആശുപത്രിയിൽ നേരിടുന്ന അവഗണന ഉന്നത സമിതി അന്വേഷിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജക മണ്ഡലം സമ്മേളനം എഴുകോണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് എൻ .മദനമോഹൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എഴുകോൺനാരായണൻ ,ഡിസിസി സെക്രട്ടറി സവിൻ സത്യൻ, ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് കെ .ജയപ്രകാശ് നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, മധുലാൽ, കനകദാസ്, ബി .അനിൽകുമാർ, എസ് .കൃഷ്ണകുമാർ,സി .ആർ .രാധാകൃഷ്ണപിള്ള,സി .നിർമല എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംഘടനാ ജില്ലാസെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.എൻ .ഭരതൻ അധ്യക്ഷനായിരുന്നു.എച്ച് .മാര്യത്ത് ബീവി, ജി .രാമചന്ദ്രൻ പിള്ള, ആർ .മധു, എസ് .യോഗീദാസ്,കെ .ഉഷേന്ദ്രൻ എം.അബ്ദുൽ ഖാദർ ,ആർ .ഗണേശൻ,സൈമൺ കെ .എബ്രഹാം,പ്രദീപ് താമരക്കുടി, ജെ .വിജയകുമാർ,കോട്ടത്തല വിജയൻ പിള്ള, കെ. ഇന്ദിര എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എൻ .ഭരതൻ-പ്രസിഡന്റ്, ബി. വിജയകുമാർ,ജെ.വിജയകുമാർ, ജോൺസൻ ഡാനിയേൽ- വൈസ് പ്രസിഡന്റുമാർ , സി ആർ .രാധാകൃഷ്ണപിള്ള - സെക്രട്ടറി, പി.വൈ.സാമൂവൽ,ആർ .ബാബു, സി. നിർമല- ജോ.സെക്രട്ടറിമാർ, എസ്. യോഗീദാസ്- ട്രഷറർ, ജെ.ലീന-വനിതാ ഫോറം പ്രസിഡന്റ്, എൻ .റംലാബീവി- സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു