കല്ലുവാതുക്കലിൽ സൗജന്യമെഡിക്കൽ ക്യാമ്പും പ്രതിഭാദരവും നടത്തി
1377164
Sunday, December 10, 2023 1:16 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും പ്രതിഭാദരവ് പരിപാടിയും നടത്തി . പാരിപ്പള്ളി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടത്തിയമെഡിക്കൽ ക്യാമ്പ് സിനിമ, സീരിയൽ താരം മനുവർമഉദ്ഘാടനം ചെയ്തു.അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു.
കബീർ പാരിപ്പള്ളി, ജെ.സുധാകരക്കുറുപ്പ്, വേണു സി കിഴക്കനേല , ഗിരീഷ് കുമാർ നടയ്ക്കൽ, ശ്രീജാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രതിഭാദരവ് പരിപാടിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി പുരസ്കാരജേതാവും ചിത്രകാരനുമായ ആർ.ബി. ഷിജിത്ത്, ഭാര്യയും ചിത്രകാരിയുമായ സ്മിത എം ബാബു എന്നിവരെ ആദരിച്ചു.
പോലീസിന് പ്രതികളുടെ രേഖാചിത്രങ്ങൾ തയാറാക്കി കൊടുക്കുന്ന ദമ്പതികളാണിവർ.ശാസ്താംകോട്ട എം ടി എം എം എം ആശുപത്രിയിലെഡോ. സജ്ഞയ് രാജുവിന്റെ നേതൃത്വത്തിലായിരുന്നു നേത്ര പരിശോധന ക്യാമ്പ് . ഡോ. ആതിര ആനന്ദിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ദേവി സ്കാൻസ് ആന്റ് ലബോറട്ടറിയുടെ നേതൃത്വത്തിൽ രക്തപരിശോധനയും നടത്തി.
മുൻ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത നേത്രരോഗികളിൽ ആവശ്യമായവർക്ക് കണ്ണട വിതരണം ചെയ്തു. ആയുർവേദ ചികിത്സയ്ക്കെത്തിയ രോഗികൾക്ക്സൗജന്യമായി മരുന്ന് വിതരണവും ഉണ്ടായിരുന്നു. മാരകമായ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയാണ് നടത്തിയത്.
ആവശ്യമായവർക്ക് സൗജന്യമായി സുഷിര നേത്ര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തുമെന്നും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ചികിത്സയ്ക്ക് ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.