യുവാവ് ഒമാനിൽ മുങ്ങിമരിച്ചു
1377073
Saturday, December 9, 2023 10:34 PM IST
കൊല്ലം :യുവാവ് മുങ്ങിമരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെ മകൻ ജിതിൻ (38)ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം ഒമാനിലെ മൊസാണ്ട ദ്വീപിൽ ബോട്ടിങ്ങിനു പോയ ശേഷം നീന്തുന്നതിനിടയിൽ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിക്കും.മാതാവ് : ശോഭ , ഭാര്യ: രേഷ്മ, മകൾ : ഋതു.