കൊ ല്ലം ആയുർ ഫൊ റോ ന കൗൺസിൽ വാർഷികാഘോ ഷം നാളെ ആയൂരിൽ
1376573
Thursday, December 7, 2023 11:52 PM IST
ആയുർ :ചങ്ങനാശേരി അതിരൂപതയിലെ കൊല്ലം ആയുർ ഫൊറോനയുടെ അഞ്ചാമത് ഫൊറൈൻ കൗൺസിലിന്റെ ഉത്ഘാടനം നാളെ രാവിലെ 9.30ന് ആയുർ ക്രിസ്തുരാജ ഫൊറോനാ ദൈവാലയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. സമ്മേളനത്തിന് ഫൊറോനാ വികാരി മാത്യു അഞ്ചിൽ അധ്യക്ഷത വഹിക്കും .
വിവിധ കലാ , കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിക്കും. ഫൊറോനയുടെ അടുത്ത മൂന്നുവർഷത്തെ പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള വിശദീകരണം സമ്മേളനത്തിൽ അവതരിപ്പിക്കും.
സമ്മേളനത്തിൽ കൊല്ലം ആയുർ ഫെറോനയിലെ മുഴുവൻ ഇടവക വികാരിമാരും, സിസ്റ്റേഴ്സ്, ഓരോ ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫൊറോന കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളിൽ നിന്നും കൗൺസിലിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരും പങ്കെടുക്കുമെന്ന് ഫെറോനാ കൗൺസിലിന്റെ ചുമതല വഹിക്കുന്ന നെല്ലിപള്ളി തിരുഹൃദയ ഇടവക വികാരി ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫിൽഗിരി സെന്റ് ജോസഫ് ഇടവക വികാരി ഫാ. മാത്യു നടയ്ക്കൽ ,ഫോറോന കൗൺസിൽ സെക്രട്ടറി ജെനു തോമസ് അനന്തക്കാട്ട് എന്നിവർ അറിയിച്ചു.