നവകേരള സദസ് ചവറയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍
1376314
Wednesday, December 6, 2023 11:29 PM IST
കൊല്ലം :മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ ജനസമക്ഷമെത്തുന്ന നവകേരള സദസിന്റെ മുന്നൊരുക്കങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ചവറ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാ-സാംസ്കാരിക-കായിക പരിപാടികളിലൂടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പരമാവധി ജനങ്ങളിലേക്ക് നവകേരള സദസിന്റെ ഉദ്ദേശലക്ഷ്യം എത്തിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.
ഇന്ന് വൈകുന്നേരം 4.30 മുതല്‍ ചവറ പാലത്തിന് തെക്ക്വശം മുതല്‍ പരിമണം വരെ കൂട്ടയോട്ടം. പുത്തന്‍തുറ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വൈകുന്നേരം,തുടർന്ന് കലാസന്ധ്യ. ശങ്കരമംഗലം സ്കൂള്‍ ഗ്രൗണ്ടില്‍ എട്ടിന് വൈകുന്നേരംഏഴിന് ഫുട്ബോള്‍ മത്സരം, ഓലമെടയല്‍ മത്സരവുമുണ്ടാകും.
ഒന്‍പതിന് അയ്യന്‍കോയിക്കല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം നാലു മുതല്‍ മെഗാതിരുവാതിര, ശങ്കരമംഗലം സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം ഏഴിന് വനിതകളുടെ ഫുട്ബോള്‍ മത്സരം. 10ന് പന്മനയില് സെമിനാര്‍, ചവറയില്‍ ബാഡ്മിന്റണ്‍. ചവറ പഞ്ചായത്ത് ഓഫീസില്‍ 11ന് രാവിലെ 10ന് കുക്കറി ഷോ, മണ്ഡപം ജംഗ്ഷനിലെ കരയോഗമന്ദിരത്തില്‍ ഓലമെടയല്‍ മത്സരം, തേവലക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ക്വിസ് മത്സരം, 12ന് പന്മനയില് തുണികാന്വാസില് ചിത്രരചന, തേവലക്കരയില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പാചകമേള, കൊറ്റംകുളങ്ങരയില്‍ വൈകുന്നേരം അഞ്ചുമുതല്‍ മെഗാതിരുവാതിരയുമാണ് ഒരുക്കിയിട്ടുള്ളത്.