ഉപജില്ലാ സ്കൂള്‍ കലോ ത്സവം കഴിഞ്ഞിട്ട് ഒരുമാസം ; പൊ ളിച്ചു മാറ്റാത്ത സ്റ്റേജ് അപകട ഭീഷണിയില്‍
1376313
Wednesday, December 6, 2023 11:29 PM IST
അഞ്ചല്‍ : അഞ്ചല്‍ ഉപജില്ല സ്കൂള്‍ കലോത്സവം പൂര്‍ത്തിയാക്കി ജില്ലാ കലോത്സവവും കഴിഞ്ഞു. പക്ഷെ ഉപജില്ലാ കലോത്സവത്തിനായി തയാറാക്കിയ സ്റ്റേജ് മാത്രം ഇനിയും പൊളിച്ചു നീക്കിയില്ല.
കലോത്സവ വേദിയായ ഏരൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന വേദിയാണ് ഒരുമാസം കഴിഞ്ഞിട്ടും കരാറുകാരന് പൊളിച്ചു മാറ്റാത്തത്. തൂണുകള്‍ ദ്രവിച്ചും കാറ്റത്ത് ആടിയുലഞ്ഞും സ്റ്റേജ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണിയാവുകയാണ്.
കരാരുകാരുകാരന് സ്റ്റേജ് പന്തല്‍ ഇനത്തില്‍ നല്‍കാനുള്ള തുക പൂര്‍ണമായും നല്‍കാത്തതിനാലാണ് സ്റ്റേജ് പൊളിച്ചുനീക്കത്തതെന്നാണ് ആരോപണം.നിരവധി തവണ പറഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ എഐഎസ്എഫ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റര്‍ പ്രചരണം ഉള്‍പ്പടെ നടത്തിയാണ് സംഘടന പ്രതിഷേധം അറിയിച്ചത്.
ഇനിയും സ്റ്റേജ് പൊളിച്ചു നീക്കാന്‍ നടപടി ഉണ്ടായില്ലങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാനാണ് എഐഎസ്എഫ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സ്റ്റേജ് പൊളിച്ചു മാറ്റാത്തത്തിന്റെ കാര്യം അറിയില്ലന്നും വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയിലാണ് ഇതെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
ഇത്തരത്തില്‍ ഒരു കാര്യം തന്റെ ശ്രദ്ധയില്പ്പെട്ടില്ലന്നു ആദ്യം പ്രതികരിച്ച ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സ്റ്റേജ് വേഗത്തില്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കിയതായി പിന്നീട് അറിയിച്ചു.