പേരയത്ത് കുട്ടികൾക്കായി ഏകദിന പ്രതിരോ ധ ക്യാംപ് സംഘടിപ്പിച്ചു
1376312
Wednesday, December 6, 2023 11:29 PM IST
കുണ്ടറ : പേരയം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി എസിന്റെ നേതൃത്വത്തിൽ12 നും 17 നും ഇടയിൽ പ്രായമുള്ള ബാലസഭ കുട്ടികൾക്കായി സുരക്ഷിതരാകാം, സുരക്ഷിതരാക്കാം എന്ന മുദ്രാവാക്യവുമായിസജ്ജം എന്ന പേരിൽ ഏകദിന പരിശീലന ക്യാംപ് സംഘടിപ്പിച്ചു.
കുട്ടികൾ സമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ധൈര്യപൂർവം ഏറ്റെടുക്കാൻ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്.നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർ പഴ്സൺ സജിമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, അക്കൗണ്ടന്റ് ഗ്ലാഡീസ് ജെമിനി, പഞ്ചായത്തംഗം വിനോദ് പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.