വിവേകോ ദയം ട്രസ്റ്റ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
1376086
Wednesday, December 6, 2023 12:25 AM IST
പുനലൂർ: വിവേകോദയം ട്രസ്റ്റ് പിറവന്തൂർ കേന്ദ്രമാക്കി ആരംഭിക്കുന്ന മിഷൻ 2025 സനാതന ധർമാശ്രമം പദ്ധതിയുടെ ഭാഗമായ വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. പുനലൂർ ടൗൺ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ബോർഡ് അംഗം ആർ.അജയകുമാർ വെബ് സൈറ്റ് ഉ്ഘാടനം ചെയ്തു.
ആധുനിക കാലത്തെ മാറിയ ജീവിത സാഹചര്യങ്ങൾക്കൊപ്പവും ഭാരതീയ ധാർമിക മൂല്യങ്ങളുടെ സമന്വയം എന്നത് വിവേകോദയം ട്രസ്റ്റ് മുന്നോട്ടുവയ്ക്കുന്നു എന്നത് ഇക്കാലത്ത് വേറിട്ട ചിന്താധാരയാണെന്ന് അദ്ദേഹം പറഞ്ഞു.
സനാതന പ്രീ സ്കൂൾ, കലാക്ഷേത്രം, കായിക പരിശീലന കേന്ദ്രം, യോഗ, മെഡിറ്റേഷൻ,കളരി കേന്ദ്രം, ഗ്രന്ഥശാല ,തൊഴിൽ പരിശീനകേന്ദ്രം, ഗോശാല കാർഷിക പർശീലനം, വിവിധ കൗൺസിലിംഗ് സർവീസുകൾ, നിയമ സഹായ പദ്ധതി തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
മാനേജിംഗ് ട്രസ്റ്റി ആർ. രതീഷ് അധ്യക്ഷത വഹിച്ചു,ട്രസ്റ്റ് ഭാരവാഹികളായ വിഷ്ണു, എസ്. സിജി, സുനിൽ കുമാർ.ജിതിൻ ,ഗീതാ സുകുനാഥ്, പ്രദീപ്, സി.പി. ശ്യാം രാജ്, എന്നിവർ പങ്കെടുത്തു.