വയോ ജന ചികിത്സാപദ്ധതി ഉദ്ഘാടനം ചെയ്തു
1376085
Wednesday, December 6, 2023 12:25 AM IST
അഞ്ചൽ : ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 60 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കുള്ള പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് തുടക്കമായി.
ആയൂർ ആയുർവേദാശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
ആയുർവേദ ആശുപത്രി വഴി നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതി, ആയുർപാലിയം പ്രോജക്റ്റ്, മറ്റ് പദ്ധതികൾ എന്നിവയെ കുറിച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ വിശദീകരിച്ചു.
ഗ്രാമപഞ്ചായത്തംഗം തങ്കമണി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജീവ്, ഡോ. ശ്രീകാന്ത്, ഡോ. ജിസ്മി ജവഹർ, ഡോ. അലക്സ്, ഡോ. ആരതി, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണപിള്ള, എൻ.കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
'ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ജിസ്മി ജവഹർ ക്ലാസ് എടുത്തു.