കശുവണ്ടി തൊ ഴിലാളി കൂലി ചർച്ച; 15 ശതമാനം വർധിപ്പിക്കാമെന്ന് തൊ ഴിലുടമകൾ
1376084
Wednesday, December 6, 2023 12:25 AM IST
കൊല്ലം :കശുവണ്ടി തൊഴിലാളികളുടെ കൂലി വർധനവിനെ സംബന്ധിച്ച് ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച പൂർണ തീരുമാനത്തിലേക്ക് എത്തിയില്ല.20നകംവീണ്ടും യോഗം ചേരാനും ഡിസംബർ മാസത്തിൽ തന്നെ ചർച്ച പൂർത്തിയാക്കാനും ഇന്നലെ നടന്ന കാഷ്യൂ ഐആർസി യോഗം നിശ്ചയിച്ചു.
15 ശതമാനം കൂലി വർധനവ് നടപ്പിലാക്കാം എന്ന് വ്യവസായികൾ യോഗത്തിൽ അറിയിച്ചു. എന്നാൽ 30 ശതമാനം കൂലി വർധനവ് വേണമെന്ന് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപറേഷനും, കാപെക്സും തൊഴിലാളികൾക്ക് ന്യായമായ നിലയിൽ കൂലി വർധിപ്പിച്ച് നൽകണമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്. അടുത്ത യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകണമെന്ന് കാഷ്യൂ കോർപറേഷന്റെയും കാപെക്സിന്റെയും പ്രതിനിധികൾ ആവശ്യപ്പെട്ടു.
യോഗത്തിൽ കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് .ജയമോഹൻ, കാപെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ബാബു ഉമ്മൻ -അൽഫോൺസ് കാഷ്യു, ജയ്സൺ ഉമ്മൻ- സെന്റ് മേരിസ് കാഷ്യു, അബ്ദുൽസലാം -മാർക്ക് കാഷ്യു, ജോബ്രാൻ ജി. വർഗീസ്-ലൂർദ് മാതാ കാഷ്യു, ആർ.പ്രതാപൻ -വി എൽ സി, സതീഷ്കുമാർ-രോഹിണികാഷ്യൂ, രാജേഷ്-ഗംഗകാഷ്യു,സിഐടിയു പ്രതിനിധികളായ കെ .രാജഗോപാൽ, ബി. തുളസീധരക്കുറുപ്പ്,അഡ്വ. മുരളി മടന്തക്കോട്,ബി.സുചീന്ദ്രൻ,എഐടിയുസി പ്രതിനിധികളായ അഡ്വ.ജി.ലാലു,ജി .ബാബു ,ഐ.എൻടിയുസി പ്രതിനിധികളായ അഡ്വ .ശൂരനാട് എസ്. ശ്രീകുമാർ, രഘു പാണ്ഡവപുരം, യുടിയുസി പ്രതിനിധി എ .എ .അസീസ് മുൻ എംഎൽഎ, ബി എം എസ് പ്രതിനിധി ശിവജി സുദർശൻ,തുടങ്ങിയവരും വിവിധ തൊഴിലുടമ പ്രതിനിധികളും പങ്കെടുത്തു.