കർമലറാണി ട്രെയിനിംഗ് കോ ളജ് വിദ്യാർഥികൾ ലഹരിവിരുദ്ധ ബോ ധവൽക്കരണ റാലി നടത്തി
1376082
Wednesday, December 6, 2023 12:25 AM IST
കൊല്ലം: കർമല റാണി ട്രെയിനിംഗ് കോളജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർഥികൾ സോഷ്യൽ സർവിസിന്റെ ഭാഗമായി വാടി-തങ്കശേരി തീരദേശ മേഖലയിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തുകയും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
ബോധവൽകരണ പരിപാടിയുടെ ഉത്ഘാടനം കോളജ് ലോക്കൽ മാനേജരും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഫാ. ജോസഫ് ജോൺ നിർവഹിച്ചു.
മേഖലയിൽ ഫ്ലാഷ് മോബുകൾ അവതരിപ്പിക്കുകയും, ഭവന സന്ദർശനം നടത്തി ലഹരി ഉപയോഗത്തിന്റെ അത്യാപത്തിനെകുറിച്ച് അവബോധം ജനിപ്പിക്കുകയും ചെയ്തു.
തുടർന്ന് വാടി സെന്റ് ആന്റണീസ് റീഡിങ് റൂമിലെ ഗ്രന്ഥശേഖരത്തിലേക്ക് ആവശ്യമായ പുസ്തകങ്ങളും, റീഡിംഗ് റൂമിലെ വായനക്കാരായ വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും വിതരണം ചെയ്തു.