തെരഞ്ഞെടുപ്പ് ബോ ധവത്കരണ പരിപാടി നടത്തി
1376079
Wednesday, December 6, 2023 12:25 AM IST
കൊല്ലം :യുവജനതയെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള സ്വീപിന്റെ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ പരിപാടി ശ്രീനാരായണ കോളജില്‍ നടത്തി.
സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍ ഒമ്പതിന് മുമ്പ് പേരുചേര്‍ക്കാന്‍ പുതുതലമുറ ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തുകയും വോട്ടര്‍ പട്ടികയിലേക്ക് പേരു ചേര്‍ക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ .എസ് .വി .മനോജ് അധ്യക്ഷനായി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി .ജയശ്രീ, സ്വീപ് നോഡല്‍ ഓഫീസര്‍ സി .വിനോദ് കുമാര്‍, അധ്യാപകരായ എസ് .ജിഷ, യു .അധീഷ്, കോളജ് യൂണിയന് ചെയര്മാന് എസ് .ആകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.