ജനജാഗരം ഫെറോ ന കൺവൻഷൻ നടന്നു
1375881
Tuesday, December 5, 2023 12:26 AM IST
കൊല്ലം: കെആർഎൽ സിസിയുടെ ജന ജാഗരം പരിപാ ടിയുടെ ഭാഗമായി തുയം, തങ്കശേരി, കടവൂർ, കൊട്ടിയം കാഞ്ഞിരകോട് ഫെറോന കൺവൻഷൻ നടത്തി.
പട്ടത്താനം ഭരതരാജ്ഞി ദേവാലയ പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡന്റ് ലോറൻസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം കെഎൽസിഎ രൂപത ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജെ. ബി. കോശി കമ്മിഷൻ റിപ്പോർട്ട്, സിആർസെഡ് വിഷയങ്ങൾ, തീരദേശ ഉൾ നാടൻ മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്തു.
ജാക്സൺ നീണ്ടക്കര, വിൻസിബൈജു, ജെ.ലെക്റ്റിഷ്യ, ഫ്രാൻസീസ്. ജെ. നെറ്റോ, ടെറൻസ് .ടി.വി, സാംസൺ ഡിക്രൂസ്, ഡൽസി ആന്റ്ണി, റോണ റിബൈറോ എന്നിവർ പ്രസംഗിച്ചു.