ആദിച്ചനല്ലൂർ യുപി സ്കൂളിലെ വിദ്യാർഥികൾ കൃഷി ഇറക്കാൻ വിതഉത്സവം നടത്തി
1375879
Tuesday, December 5, 2023 12:26 AM IST
ആദിച്ചനല്ലൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ ഏലയിൽ ആദിച്ചനല്ലൂർ യുപി സ്കൂളിലെ വിദ്യാർഥികൾ കൃഷി ഇറക്കുന്നതിന്റെ വിത ഉത്സവം നടത്തി. വിത ഉത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് നിർവഹിച്ചു.
എന്റെ വിദ്യാലയം എന്റെ കൃഷി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ നെന്മാണിക്യം ഡോക്കുമെന്റ് പ്രദർശനം ചെയ്യും. കേരളത്തിലെ കാർഷിക സംസ്കാരം വിളിച്ചോതുന്ന കാർഷിക മേഖലയുമായി ബന്ധപ്പെട്ട കൃഷി രീതികളും കാർഷിക സംസ്കാരവും ഡോക്യുമെന്ററിലൂടെ വിദ്യാർഥികളിൽ എത്തിക്കും. ഡോക്യുമെന്ററിയുടെ പ്രദർശന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല. എം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ബി ഹരികുമാർ അധ്യക്ഷനായി. ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻദേവ്, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ എൻ അജിത് പ്രസാദ്, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ മനോജ്, ന്യൂറോളജിസ്റ്റും ഐഎംഎ സൗത്ത്സോൺ ഭാരവാഹിയുമായ ജെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിറയത്ത് ശ്രീലാൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, സ്കൂൾ പ്രധാന അധ്യാപകൻ വൈ. നാസറുദീൻ, അരുൺ സി എബ്രഹാം, മാതൃസമിതി പ്രസിഡന്റ് സി എസ് ചിത്ര, 5 സീഡ സ് സിനിമയുടെ സംവിധായകൻ അശ്വിൻ. പി.എസ് എന്നിവർ പ്രസംഗിച്ചു.
ആദിച്ചനല്ലൂർ സ്കൂളിൽ നിന്ന് ഘോഷയാത്ര യായി കുട്ടികൾ ഏലയിൽ എത്തിച്ചേർന്നു. ചെണ്ടമേളം, മുത്തു കുട, തലപ്പാവേന്തിയ കർഷകന്റെ വേഷം ധരിച്ച ആൺകുട്ടികൾ, കർഷകസ്ത്രീകളുടെ വേഷം ധരിച്ച കുട്ടികൾ, പഴമയുടെ പ്രതീകമായ കാർഷിക ഉപകരണങ്ങൾ, കാർഷിക സമൃദ്ധിയുടെ വരവറിയിക്കുന്ന നാടൻ പാട്ടുകൾ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.