ഐഎൻടിയുസി ജില്ലാ സമ്മേളനം: പതാക ദിനം ആചരിച്ചു
1375877
Tuesday, December 5, 2023 12:26 AM IST
കൊട്ടിയം: ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ റീജണൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി.
ജില്ലാതല പതാക ഉയർത്തൽ ചടങ്ങ് ചാമക്കടയിൽ ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ് നിർവഹിച്ചു. ഐ എൻറ്റിയുസി നേതാക്കളായ അൻസാർ അസീസ്, എസ്. നാസറുദീൻ, കെ.എം. റഷീദ്, ഷാഫി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബ് ജാൻ എന്നിവർ സംബന്ധിച്ചു.
പായിക്കട റോഡിൽ ജില്ലാ സെക്രട്ടറി എസ്.നാസറുദീൻ , കടപ്പാക്കട യിൽ ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, കരുനാഗപ്പള്ളിയിൽ ചിറ്റുമൂല നാസർ, ചവറയിൽ ജോസ് വിമൽ രാജ്, ചവറ ഹരീഷ്, ഇരവിപുരത്ത് ബി.ശങ്കര നാരായണപിള്ള, അൻസർ അസീസ്, ചാത്തന്നൂരിൽ ഹാഷിം പരവൂർ, കൊട്ടാരക്കരയിൽ വി. ഫിലിപ് പത്തനാപുരത്ത് കെ.ശശി ധരൻ, പുനലൂരിൽ സാബു എബ്രഹാം, എരൂർ സുഭാഷ്, കുണ്ടറയിൽ ബാബു ക്കുട്ടൻ പിള്ള , കുന്നത്തൂരിൽ തടത്തിൽ സലിം, വൈ. ഷാജഹാൻ, ചടയ മംഗലത്ത് ഏ.എം റാഫി, മാടൻനടയിൽ സാദത്ത് ഹബീബ് എന്നിവർ നേതൃത്വം നല്കി