സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും
1375875
Tuesday, December 5, 2023 12:26 AM IST
കല്ലുവാതുക്കൽ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റേയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി യുടെയും കൊല്ലം ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടി യുടേയും ആഭിമുഖ്യത്തിൽ കല്ലുവാതുക്കലിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തി.
ലൈഫ് കെയർ ഗ്രൂപ്പ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുശീലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റൂവൽ സിംഗ്, സമുദ്ര ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് രജീഷ് ആർ, ജയഘോഷ് പട്ടേൽ, ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, ഡോ.ആരിഫ്, ഡോ. ഷെഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.
137 പേരെ തിമിര ശാസ്ത്രക്രിയയ്ക്കായി തിരുനെൽവേലി അരവിന്ദ് കാണ്ണാശുപത്രിയിലേക്ക് കൂട്ടികൊണ്ട് പോയി.