അഞ്ചൽ മേരി മാതാ ദൈവാലയത്തിൽ അമലോ ത്ഭവ തിരുനാളിന് തുടക്കമായി
1375873
Tuesday, December 5, 2023 12:26 AM IST
അഞ്ചൽ: അഞ്ചൽ മേരി മാതാ സീറോ മലബാർ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആരംഭിച്ചു. 10 വരെ തിരുനാൾ ആഘോഷിക്കും.
1, 2, 3 തീയതികളിൽ ഫാ. ക്രിസ്റ്റി ചാക്കാനിക്കുന്നേൽ സിഎസ്എസ്ആർ വചനപ്രഘോഷണം നയിച്ചു. ഇന്നലെ ആഘോഷമായ വിശുദ്ധ കുർബാന ഫാ. എബ്രഹാം ചങ്ങംങ്കരി അർപ്പിച്ചു.
അഞ്ചാം ദിനമായ ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല ആരംഭിക്കും. തുടർന്ന് റംശാ പ്രാർഥന. ആഘോഷമായ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും ഫാ. മാത്യു അഞ്ചിൽ അർപ്പിക്കും.
നാളെ വൈകുന്നേരം അഞ്ചിന് ജപമാല ആരംഭിക്കും. തുടർന്ന് റംശാ പ്രാർഥന. ആഘോഷമായ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും ഫാ. ജോസിൻ കൊച്ചുപറമ്പിൽ അർപ്പിക്കും.ഏഴിന് വൈകുന്നേരം 4.45 ന് ജപമാല ആരംഭിക്കും. തുടർന്ന് റംശാ പ്രാർഥന. ആഘോഷമായ വിശുദ്ധ കുർബാന സീറോ മലങ്കര ക്രമത്തിൽ ഫാ. ബോവാസ് മാത്യു അർപ്പിക്കും. മധ്യസ്ഥ പ്രാർഥനയും ഉണ്ടാകും.
തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം 4. 45 ന് ജപമാല ആരംഭിക്കും. തുടർന്ന് റംശാ. ഇടവക വികാരി ഫാ.ജോസഫ് നാൽപതാംകളം തിരുനാൾ കൊടിയേറ്റും. ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവ ഫാ. ജോസഫ് ചെമ്പിലകം നടത്തും. ആഘോഷമായ സെമിത്തേരി സന്ദർശനവും ഒപ്പീസും ഉണ്ടാകും. ഒന്പതിന് വൈകുന്നേരം 4.30 ന് ജപമാല ആരംഭിക്കും. തുടർന്ന് റംശാ പ്രാർഥന. ആഘോഷമായ വിശുദ്ധ കുർബാനയും വചന സന്ദേശം ഫാ. ജോജി മരങ്ങാട്ട് സി എം ഐ അർപ്പിക്കും.
പള്ളിയിൽ നിന്ന് അഞ്ചൽ സെന്റ് മേരിസ് പള്ളി ചുറ്റി ഇടവക ദൈവാലയത്തിലേക്ക് തിരുനാൾ പ്രദക്ഷിണം, ഫാ. മാത്യു നടയ്ക്കൽ കാർമികത്വം വഹിക്കും. 10 ന് രാവിലെ 9.15 ന് പ്രഭാത പ്രാർഥന ആരംഭിക്കും. ഫാ. ജോബിൻ കരിപ്പാശേരി എംസിബിഎസ് ആഘോഷമായ തിരുനാൾ റാസ കുർബാന അർപ്പിക്കും. ഫാ. ജോസഫ് റോയ് ഒ എഫ് എംക്യാപ് തിരുനാൾ സന്ദേശം നൽകും.
ഫാ. ഷോജി മണക്കാട്ട് സി എസ് എസ് ആർ തിരുനാൾ പ്രദക്ഷിണത്തിന് നേതൃത്വം വഹിക്കും. തുടർന്ന് തിരുനാൾ കൊടിയിറക്ക്, ആശീർവാദം, നേർച്ച വസ്തുക്കളുടെ ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. വികാരി ഫാ. ജോസഫ് നാൽപതാംകളം, കൈക്കാരന്മാരായ മത്തായിച്ചൻ പുല്ലുകാട്ട്, ജോജി ജോസഫ് ഏത്തക്കാട്, ജനറൽ കൺവീനർ ചെറിയാച്ചൻ പന്തപ്പള്ളി എന്നിവർ നേതൃത്വം നൽകും.