വ്യാപാര മേഖലയിലുളള പ്രതിസന്ധി ഉടന്‍ പരിഹരിക്കണം: നിജാംബഷി
1375626
Monday, December 4, 2023 12:23 AM IST
കൊല്ലം: ജിഎസ്ടി, ഹൈവേ പുനരധിവാസം, കറണ്ട് ചാര്‍ജ് വര്‍ധനവ്, പ്ലാസ്റ്റിക് നിരോധനം, ലൈസന്‍സ് ഫീ വര്‍ധനവ്, തുടങ്ങിയ വിഷയങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കൊല്ലം ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ്പ്രസിഡന്റും കൊല്ലം ജില്ലാ പ്രസിഡന്റുമായ നിജാംബഷി ആവശ്യപ്പെട്ടു.
ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ തീരുമാനമായ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നവകേരള സദസില്‍ വച്ച് നിവേദനം നല്കുവാനും തീരുമാനിച്ചു.
കരുനാഗപ്പള്ളി ജിജൂസ് ഹാളില്‍ വച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ്പ്രസിഡന്റ് ഡി.മുരളീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ബെന്നന്‍ , റൂഷ.പി.കുമാര്‍ നാസറുദീന്‍ നൈസ്, റഹിം മുണ്ടപ്പള്ളി, എം.സിദ്ദിഖ് മണ്ണാനന്റയ്യം, ഷിഹാന്‍ബഷി, എം.പി.ഫൗസിയാബീഗം, നിഹാര്‍വേലിയില്‍, നാസര്‍ ചക്കാലയില്‍, ചിദംബരം, അരുണന്, നൗഷാദ് ഇടക്കുളങ്ങര, നവാസ് വെളുത്തമണല്‍, എം.ഷംസുദ്ദീന് ഷഹ്നാസ്, സുധീഷ് കാട്ടുപുറം, വിജയകുമാര്‍ ശ്രീവത്സം, നുജൂം കിച്ചന്‍ഗാലക്സി, മുജീബ്, പ്രസന്നന്, മുസ്തഫ, എസ്.വിജയന്, നാസര്‍ കയ്യാലത്ത്, സൂഫി കൊതിയന്‍സ്, മാഹീന് എന്നിവര്‍ പ്രസംഗിച്ചു.