ബിവറേജസ് കോ ർപറേഷൻ ജീവനക്കാരുടെ പ്രവർത്തന സമയം കുറയ്ക്കണം
1375624
Monday, December 4, 2023 12:23 AM IST
കൊല്ലം: ബിവറേജസ് കോർപപറേഷൻ ജീവനക്കാരുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ച് രാത്രി എട്ടുവരെയാക്കണമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇ .കാസിം സ്മാരക ഹാളിൽ ( ആനത്തലവട്ടം ആനന്ദൻ നഗർ )ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് .ജയമോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. പി. പ്രവീൺ അധ്യക്ഷനായി.
എൻ .രാജേഷ് രക്തസാക്ഷി പ്രമേയവും ജി .ഹർഷകുമാർ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി എം .ജി .കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി .എസ് .അരുൺ, സംസ്ഥാന സെക്രട്ടറിമാരായ കാർത്തികേയൻ, ശ്രീലത, അശ്വതി, വൈസ് പ്രസിഡന്റുമാരായ ഭക്തികുമാർ,വിജിത്ത്, സംഘാടകസമിതി ചെയർമാൻ ജെ ഷാജി ,ദീപ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കനിവ് ചികിത്സ സഹായ പദ്ധതിയുടെ ഭാഗമായി അഞ്ച് പേർക്ക് ചികിത്സാസഹായം നൽകി.
ഭാരവാഹികൾ : വി .പി .പ്രവീൺ- പ്രസിഡന്റ്, പി. ആർ. ദീപ, ജി .ഹർഷകുമാർ, എം .വിഷ്ണു -വൈസ് പ്രസിഡന്റ് , എം. ജി .കൃഷ്ണകുമാർ -സെക്രട്ടറി, എം .സമീർ, എൻ. രാജേഷ്, ടി .എസ് .പ്രീത -ജോയിന്റ് സെക്രട്ടറി , രഞ്ജിത്ത് - ട്രഷറർ.